മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ 22 വയസ്സുള്ള കോളേജ് വിദ്യാർഥിനി ലക്ഷിത ചൗധരിയെ ആൺസുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തി. കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം യുവാവിന്റെ വീട്ടിലെ ബ്ലൂ ഡ്രമ്മിനുള്ളിലെ വെള്ളത്തിൽ കെട്ടിമുക്കിയ നിലയിൽ കണ്ടെത്തി. പ്രണയബന്ധത്തിലെ വഞ്ചനയും തുടർന്നുണ്ടായ ക്രൂരതയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഉത്തരേന്ത്യയിൽ ആശങ്കയുയർത്തുന്ന ‘ബ്ലൂ ഡ്രം കൊലപാതക’ പരമ്പരയിലെ പുതിയ സംഭവം അധികാരികളെയും സമൂഹത്തെയും ഞെട്ടിച്ചിരിക്കുകയാണ്. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.