സ്വദേശിവത്കരണ നിയമങ്ങൾ കൂടുതൽ കടുപ്പിക്കാനാണ് യുഎഇയുടെ തീരുമാനം. അടുത്ത വർഷം ആദ്യം മുതൽ സ്വകാര്യ കമ്പനികൾ തങ്ങളുടെ ഓഫീസുകളിൽ ജീവനക്കാരെ നിയമിക്കുമ്പോൾ ഉൾപ്പെടുത്തേണ്ട സ്വദേശികളുടെ എണ്ണത്തിൽ കർശനമായ നിർദേശമാണ് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.