
ആഗ്രയിലെ ആസൂത്രിതമായ കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ് . തന്റെ രഹസ്യബന്ധത്തിന് തടസ്സമാകുമെന്ന് കരുതി പ്രിയങ്ക എന്ന യുവതി കാമുകനും സുഹൃത്തിനുമൊപ്പം ചേർന്ന് ഭർത്താവായ ലോകേന്ദ്രയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാൻ മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചെങ്കിലും, സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ഒരു മദ്യക്കുപ്പിയിലെ QR കോഡ് സ്കാൻ ചെയ്തതിലൂടെ പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞു. മൃതദേഹം തിരിച്ചറിയാൻ കൈയിലുണ്ടായിരുന്ന ടാറ്റൂവും നിർണ്ണായകമായി. ആധുനിക സാങ്കേതിക വിദ്യയും ശാസ്ത്രീയ അന്വേഷണവും ഏകോപിപ്പിച്ച് 24 മണിക്കൂറിനുള്ളിലാണ് പ്രതികളെ ആഗ്ര പോലീസ് പിടികൂടിയത് .