ഉള്ള്യേരി പുത്തഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥനായ ചേരിയയിൽ ശ്രീധരൻ, ശ്രീഹരിയിൽ ബാലൻ എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടിൽ നിന്ന് പാൽ വാങ്ങാൻ പോകുമ്പോൾ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ശ്രീധരന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം അദ്ദേഹം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ബാലകൃഷ്ണനെയും പാൽ വാങ്ങാൻ പോകുമ്പോളാണ് കാട്ടുപന്നി ആക്രമിച്ചത്. പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിധ്യം മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും ജനങ്ങളെ ആക്രമിക്കുന്നത് ഇത് ആദ്യത്തെ സംഭവമാണെന്ന് വാർഡ് അംഗം സി. അജിത അറിയിച്ചു.