രാഷ്ട്രീയ പാർട്ടികൾ തമ്മിൽ തല്ലാൻ വെല്ലുവിളിക്കുകയാണ് .കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പരസ്പരം തല്ലാനും കൊല്ലാനും ഭീഷണി മുഴക്കുകയാണ് .തല്ലിയാൽ തിരിച്ചടിക്കണമെന്ന് വീണ്ടും എം എം മണി. തല്ലു കൊണ്ടിട്ട് വീട്ടിൽ പോകുന്നതല്ല നിലപാട്. അടിച്ചാൽ ഉണ്ടാകുന്ന കേസ് നല്ല വക്കീലിനെ വെച്ച് വാദിക്കും. തല്ലേണ്ടവരെ തല്ലിയാണ് താനിവിടെവരെ എത്തിയതെന്നും എംഎം മണി പറഞ്ഞു. സിപിഐഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലാണ് മണിയുടെ വിവാദ പരാമർശം.