Banner Ads

പത്ത് ലക്ഷം തട്ടിയെടുത്തോ? 60-കാരിയുടെ കള്ളക്കഥ പൊളിഞ്ഞു! പണം ലഭിച്ചത് അടുക്കളയിൽ നിന്ന്

തിരുവനന്തപുരം വെള്ളനാട് സ്വദേശിനി ഓമനയമ്മ പത്ത് ലക്ഷം രൂപ ഓട്ടോ ഡ്രൈവർ തട്ടിയെടുത്തു എന്ന് പരാതിപ്പെട്ട് നടുറോഡിൽ നടത്തിയ നാടകീയ രംഗങ്ങൾ അവസാനിച്ചത് അപ്രതീക്ഷിത വഴിത്തിരിവോടെ. ട്രഷറിയിൽ അടയ്ക്കാൻ കൊണ്ടുപോയ പണം ഓട്ടോ ഡ്രൈവർ മർദ്ദിച്ച് തട്ടിയെടുത്തു എന്നായിരുന്നു ഇവരുടെ പരാതി. എന്നാൽ പോലീസ് നടത്തിയ സിസിടിവി പരിശോധനയിലും ചോദ്യം ചെയ്യലിലും കള്ളി വെളിച്ചത്തായി. ഒടുവിൽ ഇവരുടെ വീടിന്റെ അടുക്കളയിൽ നിന്നും ഓഫീസിൽ നിന്നുമായി പത്ത് ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു.