രണ്ടു പുരുഷൻമാരുമായുള്ള മകളുടെ ബന്ധത്തെ, രാജലക്ഷ്മി എതിർത്തിരുന്നു. ഇതും സ്വത്തുക്കൾ കയ്യടക്കാനുമുള്ള ആഗ്രഹവുമാണ് വളർത്തമ്മയെ കൊലപ്പെടുത്താൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 29ന് ഉറക്കഗുളിക കൊടുത്തു മയക്കിക്കിടത്തിയശേഷം, തലയിണ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചാണ്, പെൺകുട്ടി കൊലപാതകം നടത്തിയത്. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജലക്ഷ്മി മരിക്കുകയായിരുന്നു.