സ്‌കൂട്ടർ, തയ്യൽ മെഷീനുകൾ, വീട്ടുപകരണങ്ങൾ, ലാപ്ടോപ്പുകൾ എന്നിവ പകുതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് കോടിക്കണക്കിന് ആളുകളെ വഞ്ചിച്ച കേസിലെ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ മുൻസിഫ് കോടതി ഇന്ന് പരിഗണിച്ചിരുന്നു. എന്നാൽ ജാമ്യാപേക്ഷ മൂവാറ്റുപുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു.