ചേർത്തലയിൽ മനുഷ്യൻ്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ കേസിൽ, കസ്റ്റഡിയിലുള്ള ചേർത്തല സ്വദേശി സെബാസ്റ്റ്യൻ്റെ വീട്ടിൽ നിന്ന് നിർണ്ണായക തെളിവുകൾ കണ്ടെടുത്തു. രക്തക്കറ പുരണ്ട വസ്ത്രങ്ങളും ഡീസൽ കന്നാസുമാണ് ക്രൈംബ്രാഞ്ച് കണ്ടെടുത്തത്. ബിന്ദു പത്മനാഭൻ തിരോധാന കേസിലെ പ്രതിയായ സെബാസ്റ്റ്യനെ, കോട്ടയം സ്വദേശിനി ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെയാണ് വീട്ടുവളപ്പിൽ പരിശോധന നടത്തിയത്. ഈ കണ്ടെത്തലുകൾ കേസിൻ്റെ അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്. കണ്ടെത്തിയ അസ്ഥികൂടത്തിന് ഒരു വർഷത്തിൽ താഴെ പഴക്കവും ഏകദേശം 50 വയസ്സിന് മുകളിൽ പ്രായമുള്ള ഒരാളുടേതാണെന്നും പ്രാഥമിക നിഗമനം.