യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ രംഗത്ത്. ഒരു തരത്തിലുള്ള ഒത്തുതീർപ്പ് ചർച്ചകൾക്കും ദിയാധനം സ്വീകരിക്കാനും തയ്യാറല്ലെന്ന് ഇയാൾ വ്യക്തമാക്കി. കാന്തപുരം ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെ തുടർന്ന് വധശിക്ഷ നീട്ടിയതിന് പിന്നാലെയാണ് ഈ പുതിയ നീക്കം.