സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച നിക്കി ഭാട്ടി വധക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഭർത്താവിൻ്റെ അവിഹിതബന്ധവും നിരന്തരമായ സ്ത്രീധന പീഡനവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഭർത്താവ് ഉൾപ്പെടെ നാല് പേർ അറസ്റ്റിലായ കേസിൽ ദൃക്സാക്ഷിയുടെ നിർണായക മൊഴിയും മറ്റ് തെളിവുകളും നിർണ്ണായകമാണ്.