പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തേക്കിറങ്ങി പോകാന്‍ ശ്രമിച്ചതോടെ പൊലീസ് സ്റ്റേഷന്റെ വാതില്‍ മുന്നില്‍ നിന്ന് പൂട്ടി. ഇതിനിടെ വിനായകന്റെ മാനേജര്‍ ദൃശ്യങ്ങള്‍ പകര്‍ത്തരുത് എന്ന് പറഞ്ഞത് തര്‍ക്കത്തിനിടയാക്കി. ഒടുവില്‍ പൊലീസ് വിട്ടയച്ചപ്പോള്‍ പോകുന്നില്ല എന്ന് പറഞ്ഞും വിനായകന്‍ ബഹളം വച്ചു. നാലു മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന വിനായകനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.