ജെയ്നമ്മ തിരോധാനക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ കാണാതായ ജെയ്നമ്മയുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. ഇതോടെ, ജെയ്നമ്മയെ കൊലപ്പെടുത്തിയെന്ന അന്വേഷണസംഘത്തിന്റെ നിഗമനത്തിന് കൂടുതൽ ബലം ലഭിച്ചു. സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങളുടെ ഡിഎൻഎ ഫലം കൂടി ലഭിക്കുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ജെയ്നമ്മയുടെ സ്വർണാഭരണങ്ങളും സെബാസ്റ്റ്യൻ പണയം വെച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ, മറ്റ് രണ്ട് സ്ത്രീകളുടെ തിരോധാനത്തിലും സെബാസ്റ്റ്യന് പങ്കുണ്ടോയെന്ന് അന്വേഷണം നടക്കുന്നുണ്ട്.