യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചത് എട്ടു മാസം ഗര്‍ഭിണിയായിരിക്കെ. മാഞ്ഞൂര്‍ കണ്ടാറ്റുപാടം മുതുകാട്ടുപറമ്ബില്‍ അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണു പ്രസവം അടുത്തെത്തിയ സമയത്ത് ജീവനൊടുക്കിയത്.ഭര്‍ത്താവുമായി വഴക്കുണ്ടായതിനു പിന്നാലെയാണ് അമിത ആത്മഹത്യ ചെയ്തത്.അമിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് എത്തി.ഞായറാഴ്ച രാത്രി പത്തരയോടെ കുറുപ്പന്തറ കണ്ടാറ്റുപാടത്തെ വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയിലെ ഫാനിലാണ് അമിതയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഈ സമയം ഭര്‍ത്താവ് അഖില്‍ വീട്ടിലുണ്ടായിരുന്നില്ല. അമിതയുടെ മാതാപിതാക്കളുടെ പരാതിയില്‍ വീട് പൊലീസ് മുദ്രവച്ചു.