
ചിറ്റൂർ സ്വദേശി കാശി വിശ്വനാഥൻ്റെ മക്കളായ രാമനും ലക്ഷ്മണനും ആണ് ക്ഷേത്രക്കുളത്തിൽ മരിച്ചത്. ഇന്നലെ വൈകിട്ട് കാണാതായ ഇരുവരുടെയും മൃതദേഹങ്ങൾ ഇന്ന് രാവിലെയാണ് കണ്ടെടുത്തത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ഇവർക്ക് നീന്താൻ അറിയില്ലായിരുന്നുവെന്ന് വീട്ടുകാർ. ഇലക്ട്രിക് സ്കൂട്ടർ കുളക്കരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് നാട്ടുകാരും പോലീസും.