ഡിസംബർ 30നാണ് സ്പെഡെക്സ് ദൗത്യത്തിനായി ചേസർ,ടാർജറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങളെ വിക്ഷേപിച്ചത്.ജനുവരി 16നാണ് ഇവയെ കൂട്ടിയോജിപ്പിച്ച് ഒരു ഉപഗ്രഹമാക്കിയത്.നിലവിൽ ഒരു ഉപഗ്രഹമായി ഭൂമിയെ ചുറ്റികൊണ്ടിരിക്കുകയാണ്.യുഎസ്,റഷ്യ,ചൈന എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങൾ.