ഗുജറാത്തിലെ ആംരേലി ജില്ലയിലെ സപാറ ഗ്രാമം നടുങ്ങിപ്പോയ ദുരന്തം. ഗീതാ റാത്തോഡിന്റെ മകൻ ഹാർദിക്കും സഹോദരനായ നരേഷിന്റെ മകൾ ഖുഷിയും പ്രണയത്തിലായപ്പോൾ, അത് കുടുംബങ്ങളെ വൈരത്തിലേക്ക് നയിച്ചു. ഒടുവിൽ സഹോദരൻ സഹോദരിയെ തന്നെ കൊലപ്പെടുത്തുന്ന ക്രൂരതയിൽ കലാശിച്ച സംഭവം നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.