ഇരുവരും വിവാഹിതരായെന്ന് തെളിയിക്കുന്ന രേഖകളാണ് വ്യാജമായി തയാറാക്കിയത്. വ്യാജ കല്യാണ ക്ഷണക്കത്ത് ഉള്‍പ്പടെ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ജൂലായില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗര്‍ഭചിദ്രം നടത്തിയതെന്ന് തെളിയിക്കുന്ന ചികില്‍സാരേഖകളും ലഭിച്ചു. യുവതിയുടെ കുടുംബമാണ് ഈ രേഖകള്‍ പോലീസിന് നല്‍കിയത്. ഇതോടെയാണ് അന്വേഷണം പുതിയ തലത്തിലെത്തിയത്.