കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക പടര്‍ന്നു. ആറാമത്തെ നിലയിലെ ഒടി ബ്ലോക്കില്‍നിന്നാണ് പുക ഉയര്‍ന്നത്. ഫയര്‍ഫോഴ്‌സ് എത്തി പുക ശമിപ്പിച്ചതായാണ് വിവരം. പുകയുണ്ടാകാന്‍ എന്താണ് കാരണം എന്നത് വ്യക്തമല്ല. കഴിഞ്ഞ ദിവസം പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗം കെട്ടിടത്തിലാണ് വീണ്ടും പുക ഉയര്‍ന്നത്.