ആരോഗ്യപ്പച്ചയെന്ന ഔഷധസസ്യത്തെ ലോകത്തിന് കാണിച്ചു തന്ന ആദിവാസികളിലൊരാളായ ഈച്ചന്‍ കാണിയെ ദുരൂഹ സാഹചര്യത്തില്‍ കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.57 വയസ്സായിരുന്നു.ഈച്ചന്‍ കാണി കോട്ടൂര്‍ ചോനാംപാറ നഗര്‍ സ്വദേശിയാണ്. ഈ മാസം 2 മുതല്‍ കാണാതായ ഈച്ചന്‍കാണിയെ ശനിയാഴ്ച ഉള്‍ക്കാട്ടിലെ ഗുഹയ്ക്കുള്ളില്‍നിന്നാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.