കോട്ടയം നഗരമദ്ധ്യത്തിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ പിന്തുണയിൽ കോടികൾ മറിയുന്ന വൻ ചീട്ടുകളികേന്ദ്രം നിലനില്കുനുണ്ട് . കോട്ടയം ബോട്ട് ജെട്ടിക്ക് സമീപമുള്ള ക്ലബ്ബിലാണ് രാത്രി മുഴുവൻ നീളുന്ന വൻകിട ചീട്ടുകളി പ്രധനമായും നടക്കുന്നത്. ക്ലബ്ബിന്റെ ശൗചാലയത്തിനുള്ളിലാണ് കളിക്കളത്തിലെ പണം പ്രധനമായും സൂക്ഷിക്കുന്നതും. ഇവിടെ പണം ഏല്പിക്കുന്നവർക്ക് ടോക്കൺ നൽകുകായും ചെയുന്നുണ്ട്. ഇത്തരത്തിൽ പണം കൊടുത്തുവാങ്ങുന്ന ടോക്കണുകളാണ് കളിക്കളത്തിൽ പ്രധനമായും നൽകുക. കളത്തിലിറക്കുന്ന തുകയ്ക്കനുസരിച്ചായിരിക്കും ടോക്കണുകൾ അനുവദിക്കുക.