കുരയ്ക്കണ്ണിയില്‍ ബീച്ചിനോടു ചേര്‍ന്ന് രണ്ടുനില വീട്ടിലായിരുന്നു താമസം. പൊലീസ് ബെസിക്കോവിനെ പൊക്കിയപ്പോള്‍ ആകെ ഞെട്ടിയത് ഇയാള്‍ക്ക് വീടു വാടകയ്ക്ക് നല്കിയ വര്‍ക്കല സ്വദേശി എ. സലീമാണ്. എട്ടുവര്‍ഷം മുന്‍പാണ് വീട് വാടകയ്ക്ക് എന്ന ബോര്‍ഡ് കണ്ട് സലീമിനെ അലക്സേജ് വിളിക്കുന്നത്. വീട് കണ്ടപാടേ അഡ്വാന്‍സ് കൊടുത്തു. വര്‍ഷം 3 ലക്ഷം രൂപ വാടക. അലക്സേജ് ഭാര്യ യൂലിയയുടെ ഒപ്പമാണ് താമസിക്കാന്‍ എത്താറുള്ളത്.