കൊച്ചിയിലെ പെട്രോൾ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പ് മിന്നൽ പരിശോധന നടത്തിയിരിക്കുകയാണ്. ഇന്നലെ രാത്രിയായിരുന്നു സംഘം പരിശോധനക്കായി എത്തിയിരുന്നത്. പെട്രോൾ പമ്പുകളിൽ രാത്രികാലങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടോ എന്ന് പരിശോധിക്കലായിരുന്നു പരിശോധനയുടെ പ്രധന ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ എല്ലാം തന്നെ പാലിച്ചാണോ പെട്രോൾ വിൽക്കുന്നതെന്നും, പെട്രോളിന്റെ അളവിലും ഗുണത്തിലും കൃതൃമം ഉണ്ടോയെന്നു തുടങ്ങി കാര്യങ്ങൾ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയുണ്ടായി.