ഒരിടവേളയ്ക്ക് ശേഷം റോഡപകടങ്ങൾ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഡിസംബറിൽ മാത്രം നടന്ന ചെറുതും വലുതുമായ അപകടങ്ങളിൽ നഷ്ടമായ ജീവനുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ഡിസംബർ 2ന് ആലപ്പുഴ കളർകോഡ് ഉണ്ടായ വാഹനാപകടത്തിൽ ആറ് മെഡിക്കൽ വിദ്യാർത്ഥികൾ മരണപ്പെട്ടത് കേരളത്തെയാകെ ഞെട്ടിച്ചു.