സ്വർണവില കുത്തനെ ഉയരുന്ന ഈ കാലഘട്ടത്തില്‍ രാജ്യത്ത് നിന്ന് തന്നെയുള്ള സ്വർണ്ണ ഉത്പാദനം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.നിലവില്‍ ഇന്ത്യയിലെ പ്രവർത്തന ക്ഷമമായ ഏക സ്വർണ ഖനി കർണാടകയിലെ ഹട്ടിയിലാണെങ്കിലും കൂടുതല്‍ സ്ഥലങ്ങളില്‍ വലിയ തോതില്‍ പര്യവേക്ഷണം നടന്നുകൊണ്ടിരിക്കുന്നു.ആന്ധ്രയിലും കർണാടകയിലും ഓഡീഷയിലുമെല്ലാം സ്വർണ്ണ നിക്ഷേപം ഉള്ളതായി പര്യവേക്ഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. യഥാർത്ഥത്തില്‍ ഇവിടങ്ങളില്‍ മാത്രമല്ല നമ്മുടെ കേരളത്തിലും അത്യാവശ്യം സ്വർണ്ണ നിക്ഷേപം ഉണ്ടെന്നാണ് സത്യം. വയനാടിനും നിലമ്ബൂരിനും പുറമെ 2006 ല്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടി താഴ്വരയിലും സ്വർണ നിക്ഷേപം കണ്ടെത്തിയിട്ടുണ്ടെന്നാണ് കേരള സർക്കാർ തന്നെ വ്യക്തമാക്കുന്നത്.