കാമുകിയുടെ വയസ് 27 അല്ല, 48 വയസാണെന്ന് കാമുകൻ തിരിച്ചറിഞ്ഞത് നാല് വർഷത്തെ ഡേറ്റിങ്ങിനുശേഷം.26-കാരനായ യുവാവാണ് തൻ്റെ ദുരനുഭവം റെഡ്ഡിറ്റിൽ പങ്കുവെച്ചത്. 1998 ഏപ്രിലിലാണ് താൻ ജനിച്ചതെന്ന് കാമുകി എപ്പോഴും തന്നോട് പറയുമായിരുന്നെന്നും എന്നാൽ അവളുടെ ലാപ്ടോപ്പ് പരിശോധിച്ചപ്പോൾ പാസ്പോർട്ട് കണ്ടെത്തിയെന്നും അതിൽ 1977-ൽ ജനിച്ചതാണെന്ന് രേഖപ്പെടുത്തിയിരുന്നെന്നും യുവാവ് റെഡ്ഡിറ്റിൽ കുറിച്ചു.