ഓപ്പറേഷന്‍ തിയേറ്ററിന് പുറത്ത് മകനെ കാത്തുനിന്ന പിതാവിനെ ശസ്ത്രക്രിയ ചെയ്തുവെന്ന് പരാതി. രാജസ്ഥാനിലെ കോട്ട മെഡിക്കല്‍ കോളേജിലാണ് സംഭവം.മകൻ മനീഷിന്റെ കാലിലെ ശസ്ത്രക്രിയ തീരുന്നത് കാത്തിരിക്കുകയായിരുന്നു പിതാവായ ജഗദീഷിനെ ഹീമോ ഡയലാസിസിന് മുന്നോടിയായുള്ള ശസ്ത്രക്രിയ ചെയ്തുവെന്നാണ് പരാതി.