Banner Ads

ഒരു വര്‍ഷം മുമ്ബ് വിവാഹ മോചനം നേടി; മോഹങ്ങള്‍ മനസ്സില്‍ നിറച്ച്‌ നിഷ്മ യാത്രയായി

ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് മരിച്ച നിഷ്മയുടെ അമ്മ ജെസീല പറഞ്ഞു.നിഷ്മയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് അറിയില്ല. അവര്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ല. തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍പ്പെട്ടത്. ഇത്രയും സുരക്ഷിതമല്ലാത്ത ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ. എന്തുകൊണ്ടാണ് തന്റെ മകള്‍ക്ക് മാത്രം അപകടം സംഭവിച്ചത്. ഹട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോയെന്നും ജെസീല ചോദിച്ചു.