വിക്ടോറിയയിലെ ഒരു കുടുംബവിരുന്നിൽ, ഡെത്ത് ക്യാപ് കൂൺ കലർത്തിയ ഭക്ഷണം വിളമ്പി മൂന്നുപേരെ കൊലപ്പെടുത്തിയ കേസിൽ എറിൻ പാറ്റേഴ്‌സൺ കുറ്റക്കാരി. മുൻ ഭർത്താവിന്റെ കുടുംബാംഗങ്ങളോടുള്ള പകയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മുൻ ഭർത്താവിനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചതായും ഇവർക്കെതിരെ തെളിവുകളുണ്ട്. ഓഗസ്റ്റ് 25-ന് ശിക്ഷാവിധി പ്രഖ്യാപിക്കും. ലോകത്തെ ഞെട്ടിച്ച ഈ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ വായിച്ചറിയാം.