അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിന് വിജിലൻസ് ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളി. പരാതിക്കാരന്റെ മൊഴി പോലും രേഖപ്പെടുത്താത്ത റിപ്പോർട്ടിനെ കോടതി രൂക്ഷമായി വിമർശിച്ചു. കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നത് പുതിയ നിയമ പോരാട്ടത്തിന് വഴിതുറക്കുന്നു.