കണ്ണൂരില്‍ ഡോക്ടര്‍ നിര്‍ദേശിച്ച പനിയ്ക്കുള്ള സിറപ്പിന് പകരം തുള്ളിമരുന്ന് നല്‍കിയതിനെ തുടര്‍ന്ന് എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സില്‍ നിന്ന് സിറപ്പിന് പകരം നല്കിയ തുള്ളിമരുന്ന് കുഞ്ഞിന് നല്കിയതായിരുന്നു പ്രശ്നത്തിനു വഴി തെളിച്ചത്. ഫാര്‍മസിയുടെ വീഴ്ച ചോദിക്കാന്‍ ചെന്നപ്പോള്‍ കേസ് കൊടുക്കാന്‍ പറഞ്ഞ് അവഗണിച്ചെന്ന് കുട്ടിയുടെ പിതാവ് സമീര്‍ വെളിപ്പെടുത്തുകയുണ്ടായി.