
എടയാർ ഇൻഡസ്ട്രിയൽ ഏരിയയിൽ ഉണ്ടായ തീപിടിത്തം സാധാരണ അപകടമല്ലെന്ന് അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കളമശ്ശേരി പ്രദേശത്തെ സിജി ലൂബ്രിക്കൻസ് കമ്പനിയിൽ ഉണ്ടായ ഈ ദുരന്തത്തിന് പിന്നിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകളാണ്. നിർബന്ധമായ ‘കോയിൽ ടെസ്റ്റിംഗ്’ സമയത്ത് നടത്താതിരിക്കുകയും, വകുപ്പിന്റെ മുന്നറിയിപ്പുകൾ അവഗണിക്കുകയും ചെയ്തതും അപകടസാധ്യത വർധിപ്പിച്ചുവെന്നാണ് വിലയിരുത്തൽ