2027 ഓടെ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ജലം ഇന്ത്യയിലെ ജനങ്ങൾക്ക് തിരികെ നൽകാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടൻ പദ്ധതിയിട്ടിരിക്കുകയാണ് ഇപ്പോൾ ആമസോൺ. പ്ലാന്റുകളിൽ ജല കാര്യക്ഷമത മെച്ചപ്പെടുത്തി ജലദൗർലഭ്യം നേരിടുന്നവർക്ക് ജലം ലഭ്യമാക്കുന്ന പദ്ധതികൾക്ക് ആമസോൺ പ്രാധാന്യം നൽകുകയും ചെയ്തിരുന്നു. 2020 മുതൽ ഇന്ത്യയിൽ ആമസോൺ ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് പ്രയോജനം ചെയ്യുന്നതിനായി ജലശുചീകരണ സംവിധാനങ്ങൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.