ആലപ്പുഴയിൽ പേ വിഷ ബാധയേറ്റ് ആ പ്ലസ് വൺ വിദ്യാർഥി മരിച്ചു. കരുമാടി സ്വദേശി സൂരജ് ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് ബന്ധു വീട്ടിൽ വച്ച് സൂരജിന് വളർത്തു നായയുടെ പോറലേറ്റത്.രണ്ട് ദിവസം മുൻപാണ് കടുത്ത പനിയെ തുടർന്ന് സൂരജിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇന്ന് രാവിലെയാണ് സൂരജിൻ്റെ മരണം സംഭവിക്കുന്നത്.