ശമ്പളക്കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് അധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ കർശന നടപടിയെടുത്തു. പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മനുഷ്യത്വരഹിതമായ ഈ നടപടിയിൽ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.