മലപ്പുറത്ത് വനിതാ ബി.ജെ.പി നേതാവിനെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിൽ യൂട്യൂബർ സുബൈർ ബാപ്പു അറസ്റ്റിൽ. അടുക്കളയിൽ വെച്ച് നടന്ന അതിക്രമവും, തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യയും സഹിക്കാനാവാതെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.