കോളേജ് മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് നാഗ്പൂരിൽ 25 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മാതാപിതാക്കളെ കൊലപ്പെടുത്തി. ഡിസംബർ 26 നാണ് സംഭവം നടന്നതെങ്കിലും ജനുവരി 1 ന് ലീലാധർ ദഖോലെ, ഭാര്യ അരുണ ദഖോലെ എന്നിവരുടെ മൃതദേഹങ്ങൾ നഗരത്തിലെ ഒരു വീട്ടിനുള്ളിൽ കണ്ടെത്തിയതിനെ തുടർന്നാണ് ക്രൂരത പുറത്തായത്.