ആദിശേഖർ അന്നേദിവസം ഉപയോഗിച്ചിരുന്ന സൈക്കിളും പ്രതി കൃത്യത്തിന് ഉപയോഗിച്ച കാറും സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. ക്ഷേത്രനട തുറന്നതിനാല്‍ മുതിർന്നവർ പറഞ്ഞതിനാലാണ് തളംകെട്ടിക്കിടന്ന രക്തം വെള്ളമൊഴിച്ച് കഴുകിക്കളഞ്ഞതെന്ന് മറ്റൊരു കുട്ടി കോടതിയില്‍ മൊഴി നല്കി. സാക്ഷികള്‍ പ്രതി പ്രിയരഞ്ജനെ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു.