കൊടുവള്ളിയില്‍ കല്യാണ സംഘം സഞ്ചരിച്ച ബസിനു നേരെ വൻ ആക്രമണം നടക്കുകയുണ്ടായി. പെട്രോള്‍ പമ്പില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ബസിന് നേരെ പന്നിപ്പടക്കം ഉള്‍പ്പെടെ എറിയുകയും മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ക്കുകയുമായിരുന്നു ആക്രമികൾ ചെയ്തിരുന്നത്. അക്രമികള്‍ എറിഞ്ഞ രണ്ടു പടക്കങ്ങളില്‍ ഒന്ന് പമ്പിനുള്ളില്‍ വലിയ ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറിച്ചിരുന്നത്.