ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ, വിമാനം 35,000 അടി മുകളിൽ പറക്കുമ്പോഴാണ് യാത്രക്കാർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ആകാശമധ്യേ നിരവധി യാത്രക്കാർക്കും ജീവനക്കാർക്കും തലകറക്കവും ഛർദ്ദിയും വയറുവേദനയും ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടു.