തമിഴ് സിനിമയിലെ ഏറ്റവും വലിയ താരമാണ് വിജയ് എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല. മുൻപ് രജനീകാന്ത് കൈയ്യാളിയിരുന്ന ജനപ്രീതിയുടെ കിരീടം ഇന്ന് വിജയുടെ കൈവശമാണ്. എത്ര മോശം ചിത്രം ആണെങ്കിലും അത് ലാഭത്തിൽ എത്തിക്കാൻ ഈ ആരാധകവൃന്ദം കൊണ്ട് വിജയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നമുക്ക് നോക്കിയാൽ കാണാം. എന്നാൽ വിജയ് ആരാധകരെ നിരാശരാക്കി കൊണ്ട് അടുത്തിടെ താരം സിനിമയിൽ നിന്ന് പിന്മാറുകയാണ് എന്ന് അറിയിച്ചിരുന്നു.ടിവികെ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച വിജയ് മുഴുവൻ സമയം പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങുകയാണ് എന്നാണ് അറിയിച്ചത്.