കഴിഞ്ഞ ദിവസമാണ് വയനാടിനെ ഞെട്ടിച്ച് അതിദാരുണമായ അപകടം ഉണ്ടായത്. റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതിയുടെ ജീവനാണ് നഷ്ടമായത്. മലപ്പുറം നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചു.