Banner Ads

മോഹൻലാൽ ‘അമ്മ’ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു; താരങ്ങളുടെ വൈകാരിക പ്രതികരണം|

മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ (AMMA – Association of Malayalam Movie Artists) പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് വലിയ അലുങ്കോലങ്ങളാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ അരങ്ങേറിയത്. സംഘടനയുടെ ഇപ്പോഴത്തെ അഡ്‌ഹോക് കമ്മിറ്റിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു യോഗം. നേരത്തെ, മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരികെയെത്തും എന്നായിരുന്നു സൂചനകൾ. എന്നാൽ, സംഭവിച്ചത് മറ്റൊന്നാണ്.’അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് താനില്ലെന്ന് മോഹൻലാൽ യോഗത്തിൽ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചു. ഈ തീരുമാനം യോഗത്തിൽ പങ്കെടുത്ത അംഗങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു.