താടി വടിച്ച് വരണം എന്ന ആവശ്യം ഭർത്താവ് അംഗീകരിചില്ല, തുടർന്ന് യുവതി ഭർത്താവിന്റെ സഹോദരനോടൊപ്പം ഒളിച്ചോടിയെന്ന പരാതിയാണ് ലഭിച്ചിരിക്കുന്നത്. യുപി യിലെ മീററ്റിലാണ് ഇത്തരത്തിൽ വിചിത്രമായ ഒരു സംഭവം നടന്നത്. മൂന്ന് മാസത്തോളം അന്വേഷിച്ചിട്ടും ഭാര്യയെയും സഹോദരനെയും കണ്ടെത്താൻ കഴിഞ്ഞില്ല, ഇതിനെ തുടർന്ന് ഭർത്താവ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽക്കുകയായിരുന്നു. മീററ്റ് ലിസാരി ഗേറ്റ് ഏരിയയിലെ ഉജ്ജ്വൽ ഗാർഡൻ കോളനി സ്വദേശിയായ മുഹമ്മദ് ഷാകിർ ആണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.