കെആർ മാർക്കറ്റിന് സമീപം 37 കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിനിയായ യുവതിയാണ് ഞായറാഴ്ച്ച ആക്രമിക്കപ്പെട്ടത്. രാത്രി 11.30 ഓടെ ഗോഡൗൺ സ്ട്രീറ്റിന് സമീപം ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയാണ് ബലാത്സംഗത്തിനിരയായത്.