ആലപ്പുഴ ചേര്‍ത്തല ഗീതാ കോളനിയില്‍ കിച്ചു എന്ന് വിളിക്കുന്ന 20 വയസ്സുകാരൻ കൃഷ്ണജിത്ത് ആറ്റുചിറയില്‍ ചന്ദ്രാനന്ദന്‍ (57) എന്നിവരെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കൃഷ്ണജിത്ത്, വിവാഹ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പത്തനംതിട്ട ശിശുക്ഷേമസമിതി മുന്‍കൈയെടുത്ത്, കോഴഞ്ചേരി സഖി വണ്‍സ് സ്റ്റോപ്പ് സെന്ററില്‍ പാര്‍പ്പിച്ച പെണ്‍കുട്ടിക്ക്, കൗണ്‍സിലിംഗ് നല്‍കിയപ്പോഴാണ് അമ്ബത്തിയേഴുകാരന്റെ, ലൈംഗികാതിക്രമത്തെ പറ്റി വെളിപ്പെടുത്തിയത്.