സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കാന്‍സര്‍ ചികിത്സക്കായി യാത്ര ഒരുക്കുന്നതിനിടെയാണ് ആന്റ്വര്‍പ്പില്‍ നിന്നും അദ്ദേഹം പിടിയിലായത്. ചോക്സിക്കെതിരായ അന്വേഷണം തുടരുന്നതിനിടയില്‍ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് പിന്‍വലിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ചോക്സിയെ പിടികൂടി ഇന്ത്യയിലെത്തിക്കാനായി ഇന്ത്യന്‍ ഏജന്‍സികള്‍ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നുവെന്നും ഇതിനിടെയാണ് ഇന്ത്യന്‍ ഏജന്‍സികളുടെ അപേക്ഷയില്‍ ചോക്സിയെ ബെല്‍ജിയത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തതെന്നുമാണ് വിവരം.