മതത്തിന്റെ പേരിൽ എന്തും ആകാമെന്ന് കരുതരുതെന്നും ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് മാനദണ്ഡങ്ങളെന്നും പറഞ്ഞു.നിയമം കർശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ കലക്ടർക്കും നിർദേശം നൽകി.ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.