യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാനുള്ള അവസാനവട്ട ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്. ജൂലൈ 16-ന് വധശിക്ഷ നടപ്പാക്കാനിരിക്കെ, കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകി മാപ്പ് നേടാനുള്ള സാധ്യതകളാണ് തേടുന്നത്. കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ ചർച്ചകൾ നടത്തുന്നതിനിടെ, പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരും ഒരു കോടി രൂപ സംഭാവന ചെയ്തുകൊണ്ട് രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.