ജർമ്മനിയിലെ ഒരു പാലിയേറ്റീവ് കെയറിലെ രോഗികളെ കൊന്ന കേസിൽ അറസ്റ്റിലായ ഡോക്ടർ പതിനഞ്ച് രോഗികളെ കൊന്നതായി സ്ഥിരീകരിച്ചു.നേരത്തേ നാല് രോഗികളെ കൊന്ന കേസിലാണ് ഇയാൾ അറസ്റ്റിലായിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ടിൽ ഉള്ളതിനേക്കാൾ കൊലപാതകങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി കൊല്ലുന്നവരുടെ വീടുകൾ തീയിടുന്നതും ഇയാളുടെ രീതിയാണ് എന്നാണ് മനസിലാക്കാൻ കഴിയുന്നത്.